Tuesday, March 20, 2007

രാത്രി എന്നോട് പറഞ്ഞത്. (കവിത)

രാത്രി,
എന്നോട് പറഞ്ഞത്....
നിന്റെ-
ആത്മാവില്‍ ഇരുട്ടാണ്.
നക്ഷത്രങ്ങളെ പോലെ
നിന്റെ കണ്ണുകള്‍ക്കുറക്കമില്ല.
മുറിഞ്ഞു വീഴുന്ന-
ചോരത്തുള്ളികളില്‍
വെറുക്കപ്പെട്ടവരുടെ കറയുണ്ട്.
തുടിക്കുന്ന-
ഹൃദയത്തില്‍
നിലയ്ക്കുന്ന പ്രാണനുണ്ട്.
രാത്രി, എന്നോട് പറഞ്ഞത്....
അമ്മയുടെ-
സ്നേഹത്തിലും,
പ്രണയിനിയുടെ
മോതിരവിരലിലും
ഒരു വികാരമേയുള്ളൂ-പക.....!
ഴയുടെ-
കിനിഞ്ഞിറങ്ങുന്ന തുള്ളികളില്‍-
പോലും, ആര്‍ദ്രതയുടെ നനവില്ല.
രാത്രി, എന്നോട് പറഞ്ഞത്...
സമുദ്രത്തിലും,
ആകാശത്തിലും,
നിന്നിലര്‍പ്പിക്കപ്പെട്ട ശാപത്തേക്കാള്‍
ആഴമില്ല.....

Labels: ,

5 Comments:

Blogger ചുള്ളിക്കാലെ ബാബു said...

രാത്രി, എന്നോട് പറഞ്ഞത്...സമുദ്രത്തിലും,ആകാശത്തിലും,നിന്നിലര്‍പ്പിക്കപ്പെട്ട ശാപത്തേക്കാള്‍ആഴമില്ല.....

സ്വാഗതം സുഹൃത്തേ!..വളരെ നന്നായിരിക്കുന്നു.

Tuesday, March 27, 2007 8:30:00 PM  
Blogger ചുള്ളിക്കാലെ ബാബു said...

രാത്രി, എന്നോട് പറഞ്ഞത്...സമുദ്രത്തിലും,ആകാശത്തിലും,നിന്നിലര്‍പ്പിക്കപ്പെട്ട ശാപത്തേക്കാള്‍ആഴമില്ല.....

സ്വാഗതം സുഹൃത്തേ!...
വളരെ നന്നായിരിക്കുന്നു.

Tuesday, March 27, 2007 8:32:00 PM  
Blogger വിഷ്ണു പ്രസാദ് said...

അമ്മയുടെ-സ്നേഹത്തിലും,പ്രണയിനിയുടെമോതിരവിരലിലുംഒരു വികാരമേയുള്ളൂ....പക!
ഈ വരികളിലെ ക്ലീഷേ...ഒഴിവാക്കിയാല്‍ നല്ല കവിത.

Friday, March 30, 2007 12:29:00 AM  
Blogger കുട്ടുമന്‍ മടിക്കൈ said...

നന്ദി, സുഹൃത്തേ!

പ്രസാദ് മാഷേ, വായിച്ച് അഭിപ്രായമറിയിച്ചതിന്ന് നന്ദി! പകര്‍ത്തിയെഴുതുമ്പോള്‍ ‍പറ്റിയ തെറ്റ് തിരുത്തി, പ്രസിദ്ധീകരിച്ചിരിക്കുന്നു.

Saturday, April 07, 2007 11:45:00 PM  
Blogger വേണു venu said...

അമ്മയുടെ-
സ്നേഹത്തിലും,
പ്രണയിനിയുടെ
മോതിരവിരലിലും
ഒരു വികാരമേയുള്ളൂ-പക.....!
സ്വാഗതം . മേല്പറഞ്ഞ വരികളില്‍‍ കുടുങ്ങിയിരിക്കുന്ന അര്‍ഥം...അതു ഞാന്‍ മനസ്സിലാക്കിയതാണു് ശരിയെങ്കില്‍‍ എനിക്കിഷ്ടപ്പെട്ടു എന്നും പറയുന്നു.

Sunday, April 08, 2007 12:17:00 AM  

Post a Comment

<< Home