നളിനിയേട്ടിക്ക്.....(കവിത)
ഒന്നും- വിസ്മരിക്കുന്നില്ല ഞാന്‍ പെങ്ങളെ.
ഇറ്റു വീഴുന്ന- നാവിലെ ഓര്‍മ്മകള്‍,
പെറ്റ നാള്‍ മുതല്‍ ലാളിച്ച ശൈശവം,
ഒക്കയും ഓര്‍മ്മതന്നൊക്കത്ത് വെച്ച് ഞാന്‍
സഞ്ചരിക്കുന്നു ഏകനായ് വീധിയില്‍.
ഇറ്റു വീഴുന്ന- നാവിലെ ഓര്‍മ്മകള്‍,
പെറ്റ നാള്‍ മുതല്‍ ലാളിച്ച ശൈശവം,
ഒക്കയും ഓര്‍മ്മതന്നൊക്കത്ത് വെച്ച് ഞാന്‍
സഞ്ചരിക്കുന്നു ഏകനായ് വീധിയില്‍.
അന്ന്- നിങ്ങള്‍ മുറിച്ച മാമ്പഴ ചീളില്‍,
ഇന്നു ഞാനെന്റെ ശൈശവം കാണുന്നു.
അന്ന് ഞാനിട്ട- നിക്കറിന്‍ കീറില്‍,
നിങ്ങള്‍ തുന്നിയ പൂക്കളുണ്ടല്ലോ,
ഇന്നുമെന്റെ ഹൃദയതൊടികളില്‍
വിടര്‍ന്നു നില്‍ക്കുന്നു കരിയാതെയങ്ങനെ....
അന്നെന്റെ- കുഞ്ഞുവിരലില്‍ പഴുത്ത
ഛര്‍ദ്ദിതോന്നും വ്രണങ്ങളിലൊക്കെയും,
നീ പുരട്ടിയ പച്ച മരുന്നുകള്‍
ക്ലാവ് പിടിക്കാത്ത ഓര്‍മ്മയായി-
വെന്തുനില്‍ക്കുന്നു.....
ഒരിക്കലെങ്കിലും- നീയെന്നെ വിളിക്കുക-
നിന്റെ ശബ്ദം കേള്‍കുവാനെങ്കിലും...
‘മംഗളം’ പാടിയ- പാട്ടൊന്നു പാടുക,
ഉടഞ്ഞ് പോകട്ടെ, മൌനവും.....ദുഖവും....
ഒന്നും- വിസ്മരിക്കുന്നില്ല ഞാന്‍ പെങ്ങളെ,
നീ തന്ന കഞ്ഞിയുടെ ഉപ്പും,
നിന്റെ കണ്ണീരിലെ കണ്മഷിയും....!
8 Comments:
"അന്ന് ഞാനിട്ട- നിക്കറിന്‍ കീറില്‍,
നിങ്ങള്‍ തുന്നിയ പൂക്കളുണ്ടല്ലോ,
ഇന്നുമെന്റെ ഹൃദയതൊടികളില്‍
വിടര്‍ന്നു നില്‍ക്കുന്നു കരിയാതെയങ്ങനെ....
ഒന്നും- വിസ്മരിക്കുന്നില്ല ഞാന്‍ പെങ്ങളെ,
നീ തന്ന കഞ്ഞിയുടെ ഉപ്പും,
നിന്റെ കണ്ണീരിലെ കണ്മഷിയും....! "
കുട്ടുമാ,...
നന്നായിരിക്കുന്നു ഈ കവിത അഭിനന്ദനങ്ങള്‍.
അക്ഷരതെറ്റുകളുണ്ടെങ്കിലും നല്ല കവിത
നല്ല കവിത.
ഞങ്ങളെയൊക്കെ വിട്ടുപിരിഞ്ഞ എന്റെ മൂത്ത സഹോദരിയുടെ മടിയിലേക്ക് എന്റെ ഓര്‍മ്മകളെയെത്തിച്ചു തന്ന.കുട്ടുമന് ഒരായിരം നന്ദി
നല്ല കവിത.. :)
നളിനിയേട്ടി.
ഒരു വേനലവധികാലത്ത് തല്ലാതെയെന്നെ ഹിന്ദി പഠിപ്പിച്ചിട്ടുണ്ട്,എന്റെ വാവചേച്ചിയെ തുന്നലും.റേഷന്‍ കടയില്‍ ക്യൂ നിന്ന് തളര്‍ന്നുവന്നൊരു ദിവസം ചായ വാങ്ങി,ഊതി സ്നേഹം കുടിപ്പിച്ചിട്ടുണ്ട്.
തുളസീ, ഈ നളിനിയേട്ടി എന്റെ ഇളയമ്മയാണ്.
കുട്ടുമാ, നല്ല കവിത.
പൊതുവാളേ, അഭിനന്ദനത്തിന് നന്ദി.
മുംസീ, പല അക്ഷരങ്ങളും കീ ബോര്‍ഡില്‍ എനിക്കു വഴങ്ങിയിട്ടില്ല.അക്ഷരതെറ്റുകള്‍ വന്നതില്‍ ക്ഷമിക്കുക.
വല്യമ്മായീ, നന്ദി.
സഞ്ചാരീ, നളിനിയേട്ടിക്ക് കൊടുക്കുവാന്‍ ഇതുമാത്രമേ എന്റെ കൈയിലുള്ളൂ.
തറവാടീ, നന്ദി.
തുളസീ, നന്ദി.
ബാബൂ, നന്ദി.
Post a Comment
<< Home