Monday, May 14, 2007

മരിച്ചവന്......(കവിത)

ഇനി

നീ വരില്ല.

സ്നേഹത്തിന് കാവല്‍ നില്‍കാന്‍,

സൌഹൃദത്തിന്റെ-

മാമ്പഴം മുറിക്കാന്‍,

ഇനി നീ വരില്ല.

പേകിനാവുകള്‍ക്ക്

മദ്യം വിളമ്പി

ചെറുചിരിയുടെ

മഴനനയാന്‍

ഇനി നീ വരില്ല.

നീ കുടിച്ചാത്മഹത്യ ചെയ്തത്-

എന്റെ സ്നേഹത്തിലെ

വിഷമായിരുന്നോ...?

അര്‍ദ്ദവിരാമ-

മിട്ട വാക്യം പോലെ, നീയൊ-

ളിപ്പിച്ച ചുണ്ടിലെ മൌനം

പൂര്‍ത്തീകരിക്കുവാനെങ്കിലും,

ഇനി നീ വരില്ല.

ചിതയിലെ

ചാരത്തിനോ,

നിമഞ്ജനം ചെയ്ത-

കടലിനോ,

നിന്നെ തിരിച്ചയക്കാനാവില്ല.

കാരണം,

നീ അത്രയ്കും അഭിമാനിയായിരുന്നല്ലോ!

Labels: ,

2 Comments:

Blogger വല്യമ്മായി said...

നിമഞ്ജനം ചെയ്തത് ശരീരമല്ലേ,ആത്മാവിടെയൊക്കെ തന്നെ കാണും.പറയാന്‍ ബാക്കി വെച്ചത് പറഞ്ഞ് മോക്ഷം നേടാന്‍.നല്ല കവിത.

Monday, May 14, 2007 11:02:00 AM  
Blogger Unknown said...

കുട്ടുമാ,
ഇതും നന്നായിരിക്കുന്നു.

ആത്മഹത്യ ചെയ്തവന് അഭിമാനി എന്നതിനേക്കാള്‍ ദുരഭിമാ‍നി എന്നതാണോ ചേരുക?.

Monday, May 14, 2007 12:09:00 PM  

Post a Comment

<< Home