സ്നേഹിത (കവിത)
ഒരു രാത്രി കൂടി പോകുകയായി-
സ്നേഹിതേ, കണ്ടുമുട്ടലിന്‍ ലാഞ്ജനയില്ലാതെ.
ഒരു പകലുകൂടി അഗ്നിയില്‍ വേവുന്നു-
ആത്മ സമര്‍പ്പണ സമാധിയില്‍.
നന്ദി ചൊല്ലി പിരിയുന്നു-
എങ്കിലും, സങ്കടത്തിന്റെ തൂലികയുണ്ടതില്‍.
സ്നേഹിതേ,
ഭൂമിയില്‍, ഏറ്റവും നിശ്ശബ്ദമാക്കപ്പെട്ട-
സ്നേഹം നമുക്കുള്ളതല്ലേ....?
കളിവീടില്‍ മിഴിയടയ്ക്കാതെ നാം തീര്‍ത്ത
കളിപ്പാട്ടങ്ങള്‍ക്കിന്ന് ജീവന്‍ വന്നിരിക്കുന്നു.
അച്ഛന്‍... അമ്മ... കുഞ്ഞുങ്ങള്‍...!
ഓണസദ്യയില്‍, പ്രണയത്തിന്റെ-
വിഭവം വിളമ്പിയ നിന്‍ വിരലു-
കള്‍ക്കിന്ന് ചേതനയില്ലെന്നോ?
സ്നേഹിതേ,
ഒരു രാത്രി കൂടി പിരിയുന്നു,
വയല്‍ പൂക്കള്‍ നിറഞ്ഞ ഹൃദയത്തിലേക്ക്-
നിന്‍ കാല്‍ചിലമ്പ് പതിയുന്ന പോലെ....